Thursday, March 17, 2011

തെങ്ങുംമാപ്പാട്ടുല്സവം

രണ്ടുമൂന്നു ദിവസമായിട്ട് നമുക്കാണേ ഉറക്കം തീരെയില്ല. സത്യം പറഞ്ഞാല്‍ ഉറങ്ങാന്‍ വിടുന്നില്ല. നമ്മളാണേ മോന്തിയ്ക്ക് ആപ്പീസീന്ന് ഇല്ലെ വരയും കുറിയും കട്ടിംഗും ഷേവിംഗും ഒക്കെ കഴിഞ്ഞ്  ക്ഷീണിച്ചായിരിക്കും വീട്ടിലേക്ക് വരുന്നത്. കശ്ടപ്പെട്ട് ബുദ്ധിമുട്ടി വരച്ചതൊന്നും പത്രത്തില് വന്നില്ലെങ്കില്‍ എഡിറ്റര്‍മാരോടുള്ള കലിപ്പും ഒണ്ടാകും. പിന്നെ വീട്ടിലെത്തി കിട്ടുന്നതൊക്കെ വാരി മിണുങ്ങി കണ്ണിക്കണ്ട പുസ്തകൂം ചാനലും മാറി മാറി രുചിച്ച് കയ്യുമ്പളേക്കും കോയി കൂവാനാകും. പിന്നെ പതുക്കെ ഒന്നുതാച്ചാന്ന് ബിചാരിക്കുമ്പോ തുടങ്ങും അപ്പര്‍ത്തെ അമ്മച്ചീടെ ഹലാക്കിലെ റേഡിയോ പാട്ട്. അതു മാത്രമാണേല്‍ സഹിക്കാര്‍ന്ന് ലവളുടെ 10 ഇഞ്ചിന്റെ കത്തിവയ്പ്പാണ് അണ്‍സഹിക്കബിള്‍ ദിങ്ങനെയാണ് ഞമ്മന്റെ ഓരോ ദീസും തുടങ്ങുന്നത്. അങ്ങനെ ഹലാക്കിന്റെ ഏഴാം പെരുന്നാള്‍ ആഘോഷിക്കുന്നതിനിടയ്ക്ക് ദേ വരുന്നു അടുത്ത കുരിശ്. ഇബടെ ഉത്സവം തെറന്നൊക്കെ പറഞ്ഞാല്‍ വെളുപ്പാന്‍കാലം മുതല്‍ മോന്തിവരെയുള്ള തെങ്ങുമ്മപാട്ടാണ്. അതാണേ അസ്സല്‍ ഡപ്പാന്‍കൂത്തും. ഈയുള്ളവന്‍ തിരുജന്‍മം പൂണ്ടത് ഉത്സവങ്ങളുടെയും തെയ്യങ്ങളുടെയും നാടായ മലബാറിലും. ചെണ്ടപ്പുറത്ത് കോലിടുന്ന സ്ഥലങ്ങളിലാണ് ആയുസ്സിന്റെ ക്വാര്‍ട്ടര്‍ അല്ല ഹാഫും കയിച്ചു കൂട്ടിയത്. അങ്ങനെയുള്ള ഞമ്മക്ക് ഉത്സവംന്ന് പറഞ്ഞാല്‍ നല്ല സൊയമ്പന്‍ ബിരിയാണി പോലത്തെ ഓര്‍മകളാണ്. അങ്ങനെ നോക്കുമ്പോള്‍ ഇവിടുത്തെ ഉത്സവഘോഷങ്ങള്‍ കാണുമ്പോള്‍ മക്കാറ് തോന്നും പിന്നെ ഉറങ്ങാന്‍ സമ്മതിക്കാത്തതിന്റെ ചൊരുക്കും.

3 comments:

  1. A good begining.. but being not very conversent with the 'malabaar bhasha' some words go over my bald head...:-)But keep writing, boyo!
    Rgds
    tvg

    ReplyDelete
  2. aasamsakal, puthu bloginu; thudakkam nannayittundu.

    ReplyDelete
  3. kalakki, long time since i heard/read a malabar slang.. All the best !!!

    ReplyDelete